തിരുവനന്തപുരം : തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ട്രെയിൻ സർവിസുകളിൽ നിയന്ത്രണം. നവംബർ മൂന്ന്, 10, 17 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം ഇൻറർസിറ്റി എക്സ്പ്രസ് യാത്ര ഏറ്റുമാനൂരിൽ അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ സർവിസ് ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിൽ റദ്ദാക്കും. നവംബർ 05, 12, 19 തീയതികളിൽ ഈ ട്രെയിൻ രാവിലെ 5.27 ന് ഏറ്റുമാനൂരിൽ നിന്നാകും നിലമ്പൂ൪ റോഡിലേക്ക് പുറപ്പെടുക.
നവംബർ 02, 04, 14, 16 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് യാത്ര 45 മിനിറ്റും നവംബർ 03, 10, 17 തീയതികളിൽ 35 മിനിറ്റ് വൈകി മാത്രമേ പുറപ്പെടൂ. നവംബർ 02, 14, 16 തീയതികളിൽ മധുര ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16344 മധുര ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസും 30 മിനിറ്റ് വൈകും.
<br>
TAGS : RAILWAY | TRAIN REGULATION
SUMMARY : Track maintenance; Regulation of train services
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു…
കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി…
ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന…
മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…
ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക്…