ബെംഗളൂരു: ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണതിനെ തുടർന്ന് ഒമ്പത് വയസുകാരി മരിച്ചു. ഈസ്റ്റ് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലാണ് സംഭവം. ഇസിനാക ഭട്ട് ആണ് മരിച്ചത്. അപകടത്തിൽ ഇസിനാകയുടെ ആറ് വയസുകാരിയായ സഹോദരിക്ക് ഗുരുതര പരുക്കേറ്റു.
അച്ഛൻ ഓടിച്ച ട്രാക്ടർ ആണ് കുട്ടികളുടെ മേൽ മറിഞ്ഞുവീണത്. ഇസിനാക ഭട്ടും സഹോദരിയും വീട്ടിലേക്ക് പോകുന്നതിനായാണ് പിതാവിന്റെ ട്രാക്ടറിൽ കയറിയത്. പട്ടണ്ടൂർ അഗ്രഹാര തടാകത്തിന്റെ മുകളിലേക്കുള്ള ചരിവിൽ എത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും തടാകത്തിലേക്ക് വീഴുകയും ചെയ്തു. ഇസിനാക ട്രാക്ടറിനടിയിൽ പെട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അച്ഛനും അനുജത്തിക്കും ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിൽ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: ACCIDENT | KARNATAKA
SUMMARY: 9-year-old girl dies after father’s tractor flips and falls into lake
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…