‘ട്രാൻസിയൻസ്’; രഞ്ജിത്ത് മാധവന്‍റെ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫുകളുടെ പ്രദർശനം ചിത്രകലാ പരിഷത്തില്‍ ആരംഭിച്ചു

ബെംഗളൂരു: ഫോട്ടോഗ്രഫി ആർട്ടിസ്റ്റ് രഞ്ജിത്ത് മാധവൻ ഇന്ത്യയിലെ നദികളിൽനിന്ന് പകർത്തിയ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫുകളുടെ പ്രദർശനം ‘ട്രാൻസിയൻസ്’ കർണാടക ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരനും ശില്പിയുമായ ബാലൻ നമ്പ്യാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. എൻ.ഐ.ഡി. ബെംഗളൂരു പ്രിൻസിപ്പൽ ഡിസൈനർ സി.എസ്. സുശാന്ത്, കർണാടക ലളിതകലാ അക്കാദമി മുൻ ചെയർമാൻ ആർട്ടിസ്റ്റ് സി എഫ് ജോൺ, ഇ.സി.എ. പ്രസിഡന്റ് സുധി വർഗീസ്, കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, കെ.എൻ.എസ്.എസ്. ചെയർമാൻ രാമചന്ദ്രൻ പാലേരി, എ മധുസൂദനന്‍ എന്നിവർ പങ്കെടുത്തു. പ്രദര്‍ശനം ഡിസംബര്‍ ഒന്ന് വരെ നീണ്ടു നില്‍ക്കും.

തൃശ്ശൂർ ചാലക്കുടി സ്വദേശിയായ രഞ്ജിത്ത് മാധവൻ കേരളത്തിൽ പെരിയാർ മുതൽ ലഡാക്കിലെ സിന്ധു നദി വരെ പതിനെട്ട് സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രയില്‍ പകര്‍ത്തിയ ഇരുപത് നദികളിൽ നിന്നുള്ള അപൂർവ്വത കാഴ്ചകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. ജലങ്ങളിൽ ഇളകിമാറുന്ന നിഴലുകളുടെ നിറഭേദങ്ങളിൽ നിന്ന് ക്യാമറ പകർത്തിയ മനുഷ്യഭാവങ്ങളാണ് ‘ട്രാൻസിയൻസ്’. കണ്ണ് കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത വേഗത്തിലുള്ള നിഴലനക്കത്തിന്റെ തുടർച്ചയിൽനിന്നാണ് ഇവയോരോന്നും ക്യാമറയിൽ പതിഞ്ഞതെന്ന് രഞ്ജിത്ത് മാധവൻ പറഞ്ഞു.

മറയൂരിലെ ചിന്നാർ വനമേഖലയിൽ കാനനയാത്രക്കിടയിലാണ് ആദ്യമായി വെള്ളത്തിലെ വെയിൽ തിളക്കം ക്യാമറയിൽ പകർത്തിയത്. വെള്ളത്തിലെ കല എന്ന ആശയത്തിൽ ‘ ഹൈഡ്രാർട്ട് ‘ എന്ന പേരിൽ വെള്ളത്തിലെ നിഴലിൽ നിന്നെടുത്ത അമൂർത്ത ചിത്രങ്ങൾ 2020ൽ തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചു. തുടർന്ന് മനുഷ്യ മുഖങ്ങൾ മാത്രമുള്ള ചിത്രപരമ്പര തയ്യാറാക്കണമെന്ന ആശയവുമായാണ് ഇന്ത്യൻ നദികളിലേക്ക് യാത്ര ചെയ്ത് ട്രാൻസിയൻസ് ഒരുക്കിയത്. ഈ പരമ്പരയിലെ ചിത്രങ്ങൾ 2023 നവംബറിൽ ഡൽഹിയിലെ സ്റ്റെയിൻലസ് ഗ്യാലറിയിൽ നടന്ന നാഷണൽ വിഷ്വൽ ആർട്ട് എക്സിബിഷനിലും ഡിസംബറിൽ കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആർട്ട് ഗ്യാലറിയിലും 2024 മാർച്ചിൽ മുംബൈയിൽ ജഹാംഗീർ ആർട്ട് ഗ്യാലറിയിലും പ്രദർശിപ്പിച്ചിരുന്നു.
<br>
TAGS : ART AND CULTURE
SUMMARY : ‘TRANSIENTS”; An exhibition of fine art photographs has begun at the Chitrakala Parishad Art Gallery.

Savre Digital

Recent Posts

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

13 minutes ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

1 hour ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

1 hour ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

1 hour ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago