Categories: KERALATOP NEWS

ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി; സന്തോഷ് വര്‍ക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും

തിരുവനന്തപുരം: കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിന്റെ പരാതിയില്‍ സന്തോഷ് വർക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 12 ന് പരിഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ട്രാൻസ്‌ജെൻഡറിന്റെ പരാതിയില്‍ സന്തോഷ് വർക്കി, അലൻ ജോസ് പെരേര, ഷോർട്ട് ഫിലിം സംവിധായകൻ വിനീത് എന്നിവർക്കെതിരെയാണ് കേസ്.

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാനെന്ന പേരിലെത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.സന്തോഷ് വര്‍ക്കിയുടെയും അലൻ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറ‍ഞ്ഞതായും പരാതിയുണ്ട്.

TAGS : SANTHOSH VARKI | COURT
SUMMARY : Transgender harassment complaint; Santosh Varki’s bail plea will be heard on 12

Savre Digital

Recent Posts

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…

2 minutes ago

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…

39 minutes ago

കേരളസമാജം ദാവൺഗരെ ‘സമർപ്പണ 2025’ ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും

ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…

2 hours ago

പ്രസിഡണ്ട് സ്ഥാനത്ത് ആദ്യമായൊരു വനിത; അമ്മയുടെ തലപ്പത്തേക്ക് നടി ശ്വേത മേനോൻ

കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…

2 hours ago

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…

3 hours ago

‘എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തും’; ബാബുരാജ്

കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…

3 hours ago