അഹ്മദാബാദ്-കൊല്‍ക്കത്ത എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒരു യാത്രക്കാരനാണ് ശുചിമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന്റെ പിൻഭാഗത്തുള്ള ജനറല്‍ കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ട്രെയിൻ ബിന ജംഗ്ഷൻ കടന്ന് സാഗറില്‍ എത്തുന്നതിന് മുമ്പ് ഒരു യാത്രക്കാരൻ ശുചിമുറി ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അകത്ത് മൃതദേഹം കണ്ടെത്തിയത്. വിവരം ഉടൻ ടിടിഇയെ അറിയിച്ചു. ടിടിഇ സംഭവം ട്രെയിൻ മാനേജർക്കും സംസ്ഥാന റെയില്‍വേ പോലിസിലും റിപ്പോർട്ട് ചെയ്തു.
ട്രെയിൻ സാഗർ സ്റ്റേഷനില്‍ എത്തിയപ്പോള്‍, സംസ്ഥാന റെയില്‍വേ പോലിസും റെയില്‍വേ സംരക്ഷണ സേനയും കോച്ചില്‍ പരിശോധന നടത്തി. മൃതദേഹം ട്രെയിനില്‍ നിന്ന് ഇറക്കിയ ശേഷം ഫോറൻസിക് ടീം തെളിവുകള്‍ ശേഖരിച്ചു. മരിച്ചയാള്‍ക്ക് 30-35 വയസ് പ്രായം വരുമെന്ന് കണ്ടെത്തി. എന്നാല്‍, ഇതുവരെ മൃതദേഹം, തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം പരിശോധിച്ചപ്പോള്‍ തിരിച്ചറിയല്‍ രേഖകളോ യാത്രാ ടിക്കറ്റോ ലഭിച്ചിട്ടില്ലെന്ന് പോലിസ് പറയുന്നു.
TAGS : LATEST NEWS
SUMMARY : Body of young man found in train toilet
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റോർ ചിരാത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്ഡ് ഹാർട്ട്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…
കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍…