കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാരന് കുത്തേറ്റു. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. വടകര സ്റ്റേഷനിൽ വച്ച് ആര്‍പിഎഫ് അക്രമിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത ആളെയാണ് ഇയാള്‍ സ്ക്രൂ ഡൈവർ ഉപയോഗിച്ച് നെറ്റിയിൽ കുത്തി പരുക്കേൽപ്പിച്ചത്.
ശല്യംചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ ഇത് അനുസരിച്ചില്ല. മാറിനില്‍ക്കാനായി അടുത്തുണ്ടായിരുന്ന യാത്രക്കാരനും ഇയാളോട് സംസാരിച്ചു. ഇതോടെയാണ് ഇയാൾ സ്‌ക്രൂഡ്രൈവറെടുത്ത് കുത്തിയത്.
വടകരയിൽ ഇറക്കി ഇയാളെ ചോദ്യം ചെയ്തെങ്കിലും ആർക്കും പരാതിയില്ലാത്തതിനെ തുടർന്ന് വിവരങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ചു. ഇയാൾ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്.
<BR>
TAGS : TRAIN | KOZHIKODE NEWS
SUMMARY : Passenger stabbed in Alappuzha-Kannur Executive Express
ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…
ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…