ബെംഗളൂരു: കര്‍ണാടകയിലെ ഭട്ക്കല്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ വഴുതി വീണ് പ്ലാറ്റ്‌ഫോമിനിടയില്‍ പെട്ട് മലയാളി യുവാവ് മരിച്ചു. മലപ്പുറം എടപ്പറ്റ കൊമ്പംകല്ലിലെ ചോലശ്ശേരി ഷൗക്കത്തലിയുടേയും, ഉമ്മുസല്‍മയുടേയും മകന്‍ റമീസ് (22) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി പള്ളി ദര്‍സ് വിദ്യാര്‍ഥിയാണ്.
ദര്‍സിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അജ്മീറില്‍ സിയാറത്ത് യാത്ര കഴിഞ്ഞ് മരുസാഗര്‍ എക്‌സ്പ്രസില്‍ മടങ്ങിവരുന്നതിനിടെ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഭട്ക്കല്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി കുപ്പിവെള്ളം വാങ്ങിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം കൊമ്പംക്കല്ല് ജുമാമസ്ജിദില്‍ ഇന്ന് നടക്കും.
<br>
TAGS : ACCIDENT | DEATH
SUMMARY : A Malayali youth died after slipping while boarding the train
ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8…
തിരുവനന്തപുരം: കലോത്സവത്തിൻറെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും…
കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…