Categories: BENGALURU UPDATES

ട്രെയിന്‍ ഇടിച്ച് 46 ആടുകൾ ചത്തു

ബെംഗളൂരു : ബെംഗളൂരു-തുമകൂരു റൂട്ടിലെ ദൊബ്ബേസ്‌പേട്ട റെയിൽവേ സ്റ്റേഷനുസമീപം  റെയിൽപ്പാളത്തിൽ നില്‍ക്കുകയായിരുന്ന ആട്ടിൻകൂട്ടത്തിനിടയിലേക്ക് എക്സ്‌പ്രസ് ട്രെയിന്‍ പാഞ്ഞു കയറി 46 ആടുകൾ ചത്തു.  ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രസ് ട്രെയിന്‍ ആണ്  ആട്ടിൻകൂട്ടത്തിനുമുകളിലൂടെ കടന്നു പോയത്.

ആടുകളെ കണ്ടതും ട്രെയിനിന്റെ  ലോക്കോ പൈലറ്റിന് വേഗം കുറച്ച്  അപടകമൊഴിവാക്കാനായില്ല. നിദ്‌വന്ദ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ആടുകളെ മേയ്ക്കുകയായിരുന്നയാൾ സമീപത്തെ ചായക്കടയിൽ ചായകുടിക്കാൻ പോയപ്പോഴാണ് ആടുകൾ റെയിൽപ്പാളത്തിൽ കയറിയത്.

Savre Digital

Recent Posts

ചിന്നസ്വാമി ദുരന്തം; പൊതുജനങ്ങളോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് തെളിവ് ഹാജരാക്കാൻ അഭ്യർഥിച്ച്…

18 seconds ago

“ലഹരിക്കു ജീവിതത്തിൽ സ്ഥാനമില്ല”; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് 50,000 കോളജ് വിദ്യാർഥികൾ

ബെംഗളൂരു:  സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം കോളജ് വിദ്യാർഥികൾ. രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി…

31 minutes ago

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 5…

59 minutes ago

ശക്തമായ മഴ; കനത്ത നാശം, വെള്ളപ്പൊക്കത്തെ തുടർന്ന് നാല് പാതകൾ അടച്ചിട്ടു

ബെംഗളൂരു: സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ. മലനാട്, തീരദേശ,വടക്കന്‍ ജില്ലകളിലാണ് മഴ കനത്ത നാശമുണ്ടാക്കിയാത്. ഒട്ടേറെ വീടുകളും പാലങ്ങളും റോഡുകളും…

1 hour ago

കനത്തമഴ; ഏഴു ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധജില്ലകളിലും താലൂക്കുകളിലും വെള്ളിയാഴ്ച(ജൂൺ 27) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം,…

2 hours ago

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്‌ച ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, നേഴ്‌സറികൾ,…

10 hours ago