മോസ്‌കോ: റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിൽ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ബ്രയാന്‍സ്‌ക് മേഖലയിലെ വൈഗോണിച്സ്‌കിയിലാണ് ട്രെയിന്‍ പാളം തെറ്റി അപകടമുണ്ടായത്.
മോസ്‌കോ-ക്ലിമോ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള പാലം തകര്‍ന്ന് ട്രാക്കിലേക്ക് വീണതാണ് അപകടത്തിന് ഇടയാക്കിയത്. തകര്‍ന്ന പാലത്തില്‍ നിന്നുള്ള കോണ്‍ക്രീറ്റിന് ഇടയില്‍ കുടുങ്ങി ട്രെയിനിന്റെ ബോഗികള്‍ പിളര്‍ന്നു.
അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട് റീജിയണൽ ഗവർണർ അലക്സാണ്ടർ ബൊഗോമാസ് സ്ഥിരീകരിച്ചു. ഒരു ഫെഡറൽ ഹൈവേയ്ക്ക് സമീപമാണ് പാളം തെറ്റിയത്, ഒന്നിലധികം രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന് റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു.
<BR>
TAGS : TRAIN ACCIDENT, RUSSIA
SUMMARY : Train derails; Seven people including loco pilot killed, 30 injured
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…