ആലപ്പുഴ: ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനായി ട്രാക്കിലേക്കിറങ്ങിയ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട്
ബ്രഹ്മാണ്ട വിലാസം സ്കൂളിനും തൃപ്പക്കുടം റെയില്‍വേ ക്രോസിനും ഇടയിലാണ് സംഭവം. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ നിഷാദാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് മൊബൈല്‍ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് നിഷാദ് റെയില്‍വേ ട്രാക്കിന് സമീപം എത്തിയത്. തുടര്‍ന്ന് ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നുണ്ടെന്നും എറണാകുളം ഭാഗത്തേക്കുള്ള ജനശതാബ്‍ദി ഉടൻ എത്തുമെന്നും അറിയുന്നത്. ഹരിപ്പാട് പിന്നിട്ടതിനാല്‍ ട്രെയിന്‍
പിടിച്ചിടാന്‍ കഴിയുമായിരുന്നില്ല. ചാടരുതെന്ന് അലറിവിളിച്ചുകൊണ്ട് നിഷാദ് യുവാവിന്റെ അടുത്തേയ്ക്ക് ഓടുകയായിരുന്നു.
എന്നാല്‍ പകുതി ദൂരമായപ്പോഴേക്കും ട്രെയിൻ അടുത്തെത്തി. നിഷാദിന്റെ അലര്‍ച്ച കേട്ട് യുവാവും ട്രാക്കില്‍ നിന്ന് മാറി നിന്നു. ഓട്ടത്തിനിടയില്‍ ചെരിപ്പ് ഊരിപ്പോയതിനെ തുടര്‍ന്ന് ട്രാക്കില്‍ വീണ നിഷാദ് ട്രെയിൻ കടന്ന് പോകുംമുമ്പ് ചാടി രക്ഷപ്പെട്ടു. ജീവൻപണയം വെച്ച് പോലീസ് ഓഫീസർ നടത്തിയ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
TAGS : LATEST NEWS
SUMMARY : Police officer saves young man who tried to jump in front of train
ബെംഗളൂരു: ഹാസന് ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…