മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ജോലി തേടിയാണ് ഷെരീഫും ഐശ്വര്യയും ചെന്നൈയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഐശ്വര്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി മോഹൻ ദാസിന്റേയും മെഡിക്കൽ കോളജ് എച്ഡിഎസ് ലാബ് ടെക്നീഷ്യൻ റാണിയുടെ മകളാണ് ഐശ്വര്യ. ചെന്നൈയിൽ ട്രാവൽസ് ഉടമ കിഴക്കേതിൽ സുബൈർ ഹാജിയുടേയും കദീജയുടേയും മകനാണ് മുഹമ്മദ് ഷെരീഫ്.
<br>
TAGS : ACCIDENT | DEATH
SUMMARY :
ബെംഗളൂരു: ഹാസനിലെ ഫാം ഹൗസില്‍ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍…
കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 99 വയസ്സായിരുന്നു. കഴിഞ്ഞ…
കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ ശിവശങ്കറിനാണ് (40) ഗുരുതരമായി പരുക്കേറ്റത്.…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. അഖല്‍ ദേവ്സർ വന പ്രദേശത്ത് സുരക്ഷാ…
തൃശൂർ: ബലാത്സംഗക്കേസില്‍ വേടന്‍റെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തി തൃക്കാക്കര പോലീസ്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. വേടന്‍റെ മുൻകൂർ…
കൊച്ചി: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍…