ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. സിൽക്ക്ബോർഡ് മെട്രോ ഇന്റർചേഞ്ച് സ്റ്റേഷന്റെ ഭാഗമായാണിത് നിർമിക്കുന്നത്. യെല്ലോ ലൈനിലൂടെ (ആർവി റോഡ് – ബൊമ്മസാന്ദ്ര) റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് (സിഎസ്ബി) വരെയുള്ള 3.3 കിലോമീറ്റർ നീളമുള്ള മേൽപ്പാലത്തിന്റെ നിർമാണമാണ് പൂർത്തിയായിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ പരിശോധനയ്ക്ക് ശേഷം ജൂൺ 15-നോ അതിന് ശേഷമോ ഫ്‌ളൈഓവറിൽ (റാഗിഗുഡ്ഡയിൽ നിന്ന് സിഎസ്‌ബിയിലേക്ക് ഒരു വശം മാത്രം) വാഹന ഗതാഗതം അനുവദിക്കും. ഫ്‌ളൈഓവറിൻ്റെ താഴത്തെ ഡെക്ക് വാഹനങ്ങൾക്കും മുകളിലെ ഡെക്ക് മെട്രോ ട്രെയിനുകൾക്കും ഉപയോഗിക്കും. റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ആദ്യത്തെ ഡെക്ക്. മെട്രോ ഡെക്ക് 16 മീറ്റർ ഉയരത്തിലാണ്. ജയ്പൂർ, നാഗ്പൂർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ റോഡ്-കം-മെട്രോ ഡബിൾ ഡെക്കർ മേൽപ്പാലങ്ങൾ ഇതിനകം പ്രവർത്തനക്ഷമമാണ്.
മേൽപാലത്തെ ബന്ധിപ്പിച്ചുള്ള 5 റാംപുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. എച്ച്എസ്ആർ ലേഔട്ട്, ഹൊസൂർ റോഡ്, ബിടിഎം ലേഔട്ട്, ഔട്ടർ റിങ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് റാംപുകൾ നിർമിക്കുന്നത്. നിലവിലെ സിൽക്ക്ബോർഡ് മേൽപാലത്തിൽ നിന്ന് മഡിവാള ഭാഗത്തേക്കും റാംപ് നിർമിക്കുന്നുണ്ട്. 150 കോടിരൂപ ചെലവഴിച്ചാണ് റാംപുകൾ നിർമിക്കുന്നത്. ആർവി റോഡ്–ബൊമ്മസന്ദ്ര യെലോ ലൈൻ, സിൽക്ക്ബോർഡ്–കെആർ പുരം ബ്ലൂ ലൈൻ എന്നീ പാതകളാണ് സിൽക്ക്ബോർഡ് ഇന്റർചേഞ്ച് സ്റ്റേഷനിലൂടെ കടന്നുപോകുന്നതെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.
TAGS: BENGALURU UPDATES| NAMMA METRO
SUMMARY: bengaluru first double decker fly over ready to open
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…