Categories: TOP NEWS

ഡല്‍ഹി മദ്യനയക്കേസ്; എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ആംആദ്‌മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ തിഹാർ ജയിലിലാണ് സഞ്ജയ് സിംഗ് കഴിയുന്നത്. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്കും തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറയിച്ചു.

രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ തുടരാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. സഞ്ജയ് സിംഗിന് ജാമ്യം നല്‍കുന്നതിനെ ഇഡി കോടതിയില്‍ എതിർത്തില്ല. ഇതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എംപിക്ക് രാഷ്ട്രീയപ്രവർത്തനം തുടരാൻ തടസമില്ലെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനാണ് സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്. എംപിയുടെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. മദ്യനയകേസില്‍ പ്രതി ചേർക്കപ്പെട്ട വ്യവസായിയായ ദിനേഷ് അറോറ, സഞ്ജയ് സിംഗിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വസതിയില്‍ വച്ച്‌ കണ്ടിരുന്നതായി ഇഡിയുടെ കുറ്റപത്രത്തില്‍ ഉണ്ട്.

The post ഡല്‍ഹി മദ്യനയക്കേസ്; എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർച്ചും…

33 minutes ago

ജെഎസ്‌കെ വിവാദം: സിനിമ കാണാൻ ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍…

2 hours ago

മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് 210.51 കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: കേരളത്തിൽ 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബിയുടെ…

2 hours ago

അമ്മയുടെ മുന്നില്‍ വാഹനമിടിച്ച്‌ 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ്…

2 hours ago

സിദ്ധാര്‍ഥന്റെ മരണം; നഷ്ടപരിഹാരത്തുക പത്തുദിവസത്തിനകം സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ഥി ആയിരുന്ന ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ സര്‍ക്കാര്‍…

3 hours ago

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച്‌ സുപ്രിംകോടതി ഉത്തരവ്

ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ സുപ്രിംകോടതി…

4 hours ago