Categories: KERALATOP NEWS

ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി; സര്‍വേയര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സർവേയർ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ മുഹമ്മദ് ആണ് പിടിയിലായത്. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുഹമ്മദ് വിജിലൻസിൻ്റെ പിടിയിലായത്.

ഉള്ളിയേരി നാറാത്ത് സ്വദേശിയായ പരാതിക്കാരന്റെ അനുജന്റെ പേരിലുള്ള സ്ഥലം ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഡിജിറ്റല്‍ അളവുനടത്തിയപ്പോള്‍ കുറവുണ്ടെന്നു പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

നാലേക്കര്‍ 55 സെന്റ് സ്ഥലമാണ് കഴിഞ്ഞദിവസം സര്‍വേ നടത്തിയത്. അളന്നപ്പോള്‍ സ്ഥലം കുറവുണ്ടെന്നു പറഞ്ഞ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരന്‍ വിജിലന്‍സ് പോലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. വിജിലന്‍സ് നല്‍കിയ 10,000-ത്തിന്റെ നോട്ട്  പരാതിക്കാരനില്‍നിന്ന് മുഹമ്മദ് വാങ്ങിയ ഉടന്‍ വിജിലന്‍സ് സെല്‍ പിടികൂടുകയായിരുന്നു.
<BR>
TAGS : ARRESTED
SUMMARY : Bribe for digital survey; Surveyor arrested

Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

5 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

5 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

6 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

6 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

6 hours ago