കെഎസ്‌ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തല്‍മണ്ണ കെഎസ്‌ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സുനില്‍ രാവിലെ ബസ് എടുക്കുന്നതിനായി എത്തിയപ്പോള്‍ അതിന് പുറകിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അബ്ദുല്‍ റഷീദിന്റെതാണ് ഓട്ടോ. ഈ ഓട്ടോറിക്ഷ അവിടെ നിന്ന് എടുത്ത് മാറ്റണമെന്ന് ഡ്രെെവർ ആവശ്യപ്പെട്ടു. ഇതാണ് അബ്ദുല്‍ റഷീദിനെ പ്രകോപിപ്പിച്ചത്.
പിന്നാലെ ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് സുനിലിനെ കുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ കെെയില്‍ കടന്നുപിടിച്ചതിനാല്‍ സുനിലിന് കുത്തേറ്റില്ല. തുടർന്ന് മറ്റ് കെഎസ്‌ആർടിസി ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചു. അബ്ദുല്‍ റഷീദിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
TAGS : MALAPPURAM | KSRTC | ATTACK
SUMMARY : The auto was parked at the depot and questioned; Attempt to stab KSRTC driver
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…