ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ഗദഗിൽ നിന്നുള്ള ചിരാഗ് ഹൊസമണിയാണ് മരിച്ചത്. ധാർവാഡിലെ എസ്‌ഡിഎം ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ഗദഗിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചിരാഗ്.
എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് എസ്‌ഡിഎം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൂന്ന് കുട്ടികളടക്കം പന്ത്രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ജിംസ് ഡയറക്ടർ ഡോ. ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു. കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ പതിനൊന്നുകാരൻ മരണപെട്ടത്. നിലവിൽ ഡെങ്കിപ്പനി ബാധിച്ച് ഏഴ് പേരാണ് സംസ്ഥാനത്ത് മരിച്ചത്.
TAGS: KARNATAKA | DENGUE FEVER
SUMMARY: Five year old succumbs to dengue fever
ബെംഗളൂരു: കലബുറഗിയിൽ ട്രെയിനിലെ കോച്ചിൽ നിന്നു പുക ഉയർന്നു. ഹാസൻ-സോലാപുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഇന്നു രാവിലെ 5.45നാണ്…
തിരുവനന്തപുരം: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്…
ന്യൂഡൽഹി: മൈസൂരു വികസന കോർപറേഷൻ (മുഡ) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കെതിരായ ഇഡി സമൻസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്…
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുശോചനമറിയിച്ച് രാഷ്ട്രീയ ലോകം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും…
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും…
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയിലാണ് സംഭവം.…