ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ഗദഗിൽ നിന്നുള്ള ചിരാഗ് ഹൊസമണിയാണ് മരിച്ചത്. ധാർവാഡിലെ എസ്‌ഡിഎം ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ഗദഗിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചിരാഗ്.
എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് എസ്‌ഡിഎം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൂന്ന് കുട്ടികളടക്കം പന്ത്രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ജിംസ് ഡയറക്ടർ ഡോ. ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു. കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ പതിനൊന്നുകാരൻ മരണപെട്ടത്. നിലവിൽ ഡെങ്കിപ്പനി ബാധിച്ച് ഏഴ് പേരാണ് സംസ്ഥാനത്ത് മരിച്ചത്.
TAGS: KARNATAKA | DENGUE FEVER
SUMMARY: Five year old succumbs to dengue fever
തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് ഷാർജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചിക (33 ) യുടെ മൃതദേഹം ഇന്നലെ ഇന്ത്യൻ…
കാസറഗോഡ്: കാസറഗോഡ് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന്…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണ വില വർധന. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 760 രൂപ…
ആലപ്പുഴ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക്…
തിരുവനന്തപുരം: പന്തളം കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടിയും കൈപ്പുഴ പുത്തന്‍ കോയിക്കല്‍ കുടുംബാംഗവുമായ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു. 94…
ബെംഗളൂരു: തുമക്കൂരു റോഡിലെ നാഗസന്ദ്ര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി ദേശീയ പാത അതോറിറ്റിക്കു…