ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു. ബെംഗളൂരുവിലെ അഞ്ജനപുരയിൽ താമസിക്കുന്ന ഗഗനാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗഗൻ വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. ചൈതന്യ ടെക്‌നോ സ്‌കൂൾ വിദ്യാർഥിയായിരുന്നു ഗഗൻ.
വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഡെങ്കിപ്പനി പരിശോധനയുടെ വില 600 രൂപയായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കർണാടകയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ 42 ശതമാനം വർധനവുണ്ടായി. സംസ്ഥാനത്ത് 6,187 ഡെങ്കിപ്പനി കേസുകൾ കണ്ടെത്തി. ജനുവരി മുതൽ ജൂലൈ 2 വരെ ആറ് പേർ മരിച്ചിട്ടുമുണ്ട്.
TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: Eleven year old succumbed to death due to dengue fever
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…