ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം. കന്നഡ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കന്നഡ വികസന അതോറിറ്റി (കെഡിഎ) അംഗങ്ങൾ, ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവുവിനോട് ആവശ്യപ്പെട്ടു.
എല്ലാ വർഷവും ഡോക്ടേഴ്‌സ് ദിനത്തിൽ താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ഡോക്ടർമാരെ ആദരിക്കാനും കെഡിഎ ചെയർപേഴ്സൺ പുരുഷോത്തം ബിളിമലെ മന്ത്രിയോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോടും കന്നഡ പഠിക്കാനും സംസാരിക്കാനും വകുപ്പ് ആവശ്യപ്പെടണം. സംസ്ഥാനത്തുടനീളം കന്നഡയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ബിലിമലെ ആവശ്യപ്പെട്ടു. കന്നഡ ഭാഷയുടെ പുരോഗതിക്ക് ഇത് ഏറെ സഹായകമാകുമെന്നും ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ റായ്ച്ചൂരിൽ നടന്ന ഔദ്യോഗിക സന്ദർശന വേളയിൽ കന്നഡയിൽ കുറിപ്പടി എഴുതാൻ സർക്കാർ ഡോക്ടർമാരെ പ്രേരിപ്പിച്ചതായും ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അവിടെയുള്ള ഡെപ്യൂട്ടി കമ്മീഷണറോട് നിർദ്ദേശിച്ചതായും കെഡിഎ മേധാവി പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും പ്രവർത്തിക്കുന്ന സർക്കാർ ഡോക്ടർമാർ കുറിപ്പടി എഴുതുമ്പോൾ കന്നഡയ്ക്ക് മുൻഗണന നൽകിയാൽ, സാധാരണക്കാർക്ക് വലിയ ഉപകാരമാകും. സംസ്ഥാന സർക്കാരിൻ്റെ ശക്തമായ നിലപാട് ഇതിൽ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | DOCTOR
SUMMARY: KDA urged to make mandatory for govt doctors to write prescriptions in Kannada
ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…