വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. ശനിയാഴ്ച പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അക്രമി ട്രംപിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിവെപ്പിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരുക്കേറ്റിട്ടുണ്ട്. ചോരയൊലിപ്പിച്ച് നിൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിനിടെ റാലിയില്‍ പങ്കെടുത്ത രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തെ വേദിയില്‍ നിന്ന് മാറ്റി. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് വെടിയേറ്റത് എന്നാണ് പുറത്തുവന്ന ദൃശ്യം വ്യക്തമാക്കുന്നത്. വലതു ചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയേറ്റതെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തില്‍ ട്രംപ് അറിയിച്ചു. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. സംഭവം ഉണ്ടായപ്പോൾ തന്നെ പെട്ടെന്ന് ഇടപ്പെട്ട സുരക്ഷാസേനയോട് ട്രംപ് നന്ദിയറിയിച്ചതായും വക്താവ് സ്റ്റീവ് ചെങ് പറഞ്ഞു.
<BR>
TAGS : DONALD TRUMP | MURDER ATTACK
SUMMARY : Assassination Attempt on Donald Trump. Ear injured in firing
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…