പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനെ ഇടതുപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്ത് എഎ റഹീം. സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും പായല്‍പരിസരം വിട്ട് പുറത്തേക്കുവന്നയാളാണ് സരിനെന്നും റഹീം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
സരിനെ ഹൃദയം കൊണ്ട് സ്വീകരിക്കാമെന്നും ചേർത്തുനിർത്താമെന്നും പറഞ്ഞ റഹീം സ്നേഹപൂർവ്വം പി സരിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.
എ എ റഹീമിന്‍റെ വാക്കുകള്‍
‘എന്ത് കൊണ്ട് സരിന് പിന്തുണ നല്‍കണം? സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ട്. എന്തുകൊണ്ട് വടകരയില്‍ കെ മുരളീധരനെ മാറ്റി പാലക്കാട് എംഎല്‍എയെ അങ്ങോട്ടേക്ക് മാറ്റി?എന്തുകൊണ്ട് ഒരു ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബോധപൂർവം പാലക്കാട് പോലെ ഹൈലി സെൻസിറ്റീവായ ഒരു മണ്ഡലത്തില്‍ വിളിച്ചുവരുത്തി? ഈ രാഷ്ട്രീയ ചോദ്യം സരിൻ ഉയർത്തുന്നുണ്ട്. അത് പ്രസക്തമാണ്.
ഇന്നലെകളില്‍ ഡിവൈഎഫ്‌ഐയും ഇടതുപക്ഷ രാഷ്ട്രീയവും ഉയർത്തിയ അതേ ചോദ്യം, കോണ്‍ഗ്രസ് ഇതുവരെ ഉത്തരം പറയാത്ത ചോദ്യം.
ഉപതിരഞ്ഞെടുപ്പ് വന്നാല്‍ ബിജെപിക്ക് ഒരു പ്രതീക്ഷയും നല്‍കാത്ത മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബോധപൂർവ്വമാണ് ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയത്. ഇതൊക്കെ സരിൻ ചോദ്യം ചെയ്തിരുന്നു. പായല്‍പരിസരം വിട്ട് പുറത്തേക്കു വന്നയാളാണ് സരിൻ. അദ്ദേഹത്തെ ഹൃദയം കൊണ്ട് സ്വീകരിക്കാം. ചേർത്തുനിർത്താം. സ്നേഹപൂർവ്വം പി സരിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നു.’
TAGS : A A RAHIM | P SARIN
SUMMARY : Dr. AA Rahim welcomes P Sarin to the left
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…
കാസറഗോഡ്: റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയില്‍. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന…
അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.…
ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…
കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…