ബെംഗളൂരു: കന്നഡ – മലയാളം എഴുത്തുകാരിയും വിവര്‍ത്തകിയുമായ ഡോ.സുഷമാശങ്കറിന് കര്‍ണാടക ‘അന്വേഷണെ സാംസ്‌കൃതിക അക്കാദമിയുടെ 2024-2025 ലെ എസ്.എല്‍. ഭൈരപ്പ സാഹിത്യ സംസ്ഥാന അവാര്‍ഡ്. ദ്രാവിഡ ഭാഷാ ജ്ഞാനപീഠ പ്രശസ്തി പുരസ്‌കൃത കൃതികളെക്കുറിച്ച് കന്നഡ ഭാഷയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം നേടിയ ഏക മലയാളിയാണ് സുഷമ ശങ്കര്‍.
മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും, ഒ എന്‍ വി കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം, അക്ഷരം കവിതാ സമാഹാരങ്ങളും ഇടശ്ശേരിയുടെ പൂതപ്പാട്ടും മലയാളത്തില്‍ നിന്നും കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളവയില്‍ മുഖ്യ കൃതികള്‍. സുബ്രഹ്‌മണ്യ ഭാരതിയുടെ ‘കുയില്‍ പാട്ട് മഹാകാവ്യത്തിന്റെ ‘കുയില്‍ പാട്ട് ഒരു മതിപ്പീട്- എന്ന നാ സുബ്ബു റെഡ്ഡിയാര്‍ രചിച്ച ഗ്രന്ഥം തമിഴില്‍ നിന്നും, ഡോ.സി. നാരായണ റെഡ്ഡിയുടെ ഞ്ജാനപീഠ പ്രശസ്തി പുരസ്‌കൃത മഹാകാവ്യം ‘വിശ്വംഭര’ തെലുങ്കില്‍ നിന്നും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടായ സുഷമ ശങ്കര്‍.മലയാളം മിഷന്റെ കര്‍ണാടക ചാപ്റ്ററില്‍ അമ്മ മലയാളം എന്ന പഠനകേന്ദ്രം നടത്തിവരുന്നു. വര്‍ഷങ്ങളായി അന്യഭാഷക്കാര്‍ക്കായി കന്നഡയും സൗജന്യമായി പഠിപ്പിക്കുന്നുണ്ട്.
വൈറ്റ്ഫീല്‍ഡില്‍ 25 വര്‍ഷക്കാലമായി ശ്രീ സരസ്വതി എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റിയായ സുഷമാ ശങ്കര്‍ ‘തൊദല്‍നുടി’ എന്ന കുട്ടികളുടെ കന്നഡ മാസികയുടെ പത്രാധിപരുമാണ്.
മാര്‍ച്ച് 2ന് രവീന്ദ്ര കലാക്ഷേത്രത്തില്‍ വച്ച് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കുമെന്ന് അക്കാദമി സെക്രട്ടറി പദ്മജാ ജോയ്‌സ് അറിയിച്ചു.
<BR>
TAGS : DR. SUSHAMA SHANKAR | ART AND CULTURE
SUMMARY : Dr. SL Bhairappa Literary Award to Sushma Shankar
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…