ഡ്യൂട്ടിയിലുണ്ടാകുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണം; ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരു: യൂണിഫോമിലും ഡ്യൂട്ടിയിലും ഇരിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണമെന്ന് പോലീസ് വകുപ്പിലെ ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ. ഡ്യൂട്ടി സമയത്ത് റീലുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത് പോലീസ് വകുപ്പിന് അപകീർത്തി വരുത്തുമെന്ന് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

യൂണിഫോമിൽ റീലുകൾ സൃഷ്ടിക്കുന്നത് അച്ചടക്കലംഘനവും വകുപ്പിൻ്റെ ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി. യൂണിഫോമിലിരുന്ന് റീലുകളും ഷോർട്ട്‌സും വീഡിയോകളും സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഉദ്യോഗസ്ഥർക്കിടയിൽ പതിവ് ശീലമായിട്ടുണ്ട്.

യൂണിഫോമിന് സമൂഹത്തിൽ അതിൻ്റേതായ ബഹുമാനമുണ്ട്. കലാപരമായ കഴിവ് പ്രകടിപ്പിക്കാൻ മറ്റ്‌ അവസരങ്ങൾ നൽകും. പോലീസ് വകുപ്പിൻ്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥർ ഒന്നും പ്രവർത്തിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ ഡിവിഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർക്കും യൂണിറ്റ് മേധാവികൾക്കും സൂപ്പർവൈസറി ഓഫീസർമാർക്കും അവരുടെ സഹപ്രവർത്തകരെയും കീഴുദ്യോഗസ്ഥരെയും ഇത് സംബന്ധിച്ച് ബോധവൽക്കരിക്കാനും അനുസരിക്കാത്തപക്ഷം കർശന നടപടിയെടുക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

TAGS: BENGALURU | POLICE
SUMMARY: No Instagram reels & social media posts in uniform: Bengaluru Police chief B Dayananda orders

Savre Digital

Recent Posts

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് ഭക്തർ മരിച്ചു, 10 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 10 ലേറെ പേര്‍ക്ക്…

57 seconds ago

എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ എം സലിംകുമാർ അന്തരിച്ചു

കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45 ന് എറണാകുളം…

1 hour ago

സബേർബൻ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റും

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ് ബിബിഎംപിയുടെ അനുമതി തേടി. ചിക്കബാനവാര, ഷെട്ടിഗെരെ, മൈദരഹള്ളി,…

1 hour ago

പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ നിർദേശം. ഹോട്ടലിന്റെ പുറത്ത് ഉൾപ്പെടെ വിഭവങ്ങളുടെ…

2 hours ago

പാകിസ്ഥാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത

ലാഹോർ: പാക്കിസ്ഥാനിൽ ഭൂചലനം. മധ്യപാക്കിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. മുൾട്ടാനിൽ…

2 hours ago

പകൽക്കൊള്ള അവസാനിപ്പിക്കണം; ബെംഗളൂരുവിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

ബെംഗളൂരു: നഗരത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും ആപ്പുകൾക്കുമെതിരെ നടപടിക്കു നിർദേശവുമായി മന്ത്രി രാമലിംഗ റെഡ്ഡി.…

2 hours ago