ന്യൂയോർക്ക്:ഒമ്പതുമാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ച് സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 10.35ന് പുറപ്പെട്ടു. സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. 17 മണിക്കൂർ നീളുന്ന യാത്രക്കൊടുവിൽ നാളെ പുലർച്ചെ 3.30ന് ഫ്ളോറിഡ തീരത്തോട് അടുത്ത് കടലിലാണ് പേടകം ലാൻഡ് ചെയ്യുക. അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്ന പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി.
കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ് എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐ എസ് എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.
https://twitter.com/NASA/status/1901857449084145767?ref_src=twsrc%5Etfw
ജൂണ്‍ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് അത് ജൂണ്‍ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോര്‍ച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
<BR>
TAGS : SUNITA WILLIAMS | SPACE DOCKING,
SUMMARY : Dragon undocked; Sunita Williams and Butch Wilmore set off for Earth
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…
ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ…