കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. കോട്ടയം ചങ്ങനാശ്ശേരിയ്ക്ക് സമീപം കുരിശുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് നിസാര പരുക്കേറ്റു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. കോരുത്തോട് കോസടിക്ക് സമീപമുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു.
തമിഴ്നാട് ഈറോഡ് മാവിട്ടം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 17 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. ഇവരില്‍ പരുക്കേറ്റ 15 പേരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
TAGS : ACCIDENT
SUMMARY : The driver has chest pain; Private bus crashes into divider and accident
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…