ബെംഗളൂരു: നമ്മ മെട്രോയുടെ ഡ്രൈവറില്ലാ ട്രെയിൻ സർവീസ് സിഗ്നൽ പരിശോധന ജൂൺ ഏഴിന് നടത്തും. ഇതിനകം തന്നെ ഡ്രൈവറില്ലാതെ ഓടുന്ന ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. നമ്മ മെട്രോയുടെ യെല്ലോ ലൈനിലാണ് ഇത്തരം മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക.
ഡിസംബർ മാസത്തിൽ തന്നെ യെല്ലോ ലൈനിൽ മെട്രോ സർവീസ് തുടങ്ങും. തുടക്കത്തിൽ യെല്ലോ ലൈനിൽ ഓരോ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവീസ് നടത്തുക. സാധാരണ മെട്രോയുടെ സിഗ്നൽ സർവീസിൽ നിന്ന് വ്യത്യസ്തമാണ് ഡ്രൈവറില്ലാ മെട്രോകളുടേത്. ഇക്കാരണത്താൽ തന്നെ സിഗ്നൽ സംവിധാനമുള്ള മെട്രോ ലൈനിൽ മറ്റ് മെട്രോ ട്രെയിനുകൾക്ക് സർവീസ് നടത്താൻ കഴിയില്ല.
അതേസമയം നമ്മ മെട്രോയുടെ മൂന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി ബിഎംആർസിഎൽ അറിയിച്ചു. ഇതിനായി ഭൂമി സർവ്വേകൾ തുടങ്ങിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിൽ ഡബിൾ ഡക്കർ മെട്രോ അടക്കമുള്ള സാധ്യതകൾ ആണ് ബിഎംആർസിഎൽ പദ്ധതിയിടുന്നത്.
TAGS: BENGALURU UPDATES, NAMMA METRO
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…