ബെംഗളൂരു: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി കർണാടക ആർടിസി. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (കെഎസ്ആർടിസി) ബസ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കെഎസ്ആർടിസി അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകി. ബെംഗളൂരു-മൈസൂരു ആക്‌സസ് നിയന്ത്രിത ഹൈവേയിൽ 60 സിസിടിവി കാമറകൾ സ്ഥാപിച്ചതിന് പിന്നാലെ എല്ലാവിധ നിയമലംഘനങ്ങളും പിടികൂടുന്നുണ്ട്. മെയ് 12നാണ് ചന്നപട്ടണയിലെ ശ്രീ ചാമുണ്ഡേശ്വരി ഹോസ്പിറ്റലിന് സമീപം വാഹനമോടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടികൂടിയത്. മൈസൂരു റൂറൽ ഡിവിഷനിൽ നിന്ന് ബസ് ഓടിക്കുന്ന ഹുൻസൂർ ഡിപ്പോയിലെ ജീവനക്കാരനാണ് ഡ്രൈവർ.
സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പോലും വാഹനം സ്ലോ ഡൗൺ ചെയ്തതിനു ശേഷം മാത്രമേ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കാവൂ എന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. അല്ലാത്തപക്ഷം ഡ്രൈവർമാരെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…