തിരുവനന്തപുരം: സംയുക്ത സമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പുനസ്ഥാപിക്കും. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി അനുഭാവ പൂര്‍ണ്ണമായ നിലപാടെടുത്തതോടെയാണ് സമരം നിര്‍ത്തിയത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്. സമരം ചെയ്ത ദിവസങ്ങളില്‍ മുടങ്ങിയ ടെസ്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എടുക്കാനും ആര്‍ ടി ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും. ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ് ടെസ്റ്റും നടത്തും. കെഎസ്ആര്‍ടിസി പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും. സമരം ചെയ്ത ദിവസങ്ങളില്‍ മുടങ്ങിയ ടെസ്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എടുക്കാനും ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗുണമേന്‍മയുള്ള ലൈസന്‍സ് ഉറപ്പാക്കാനുള്ള പരിഷ്‌കാരങ്ങളെ സംയുക്ത സമര സമിതി അംഗീകരിച്ചു. കെ എസ് ആര്‍ ടി സി പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും. ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കും.
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…