തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂളുകാരുടെ സമരത്തില്‍ ഇടപെട്ട് ഗതാഗത മന്ത്രി. സമരക്കാരെ 13 ദിവസത്തെ സമരത്തിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തും.
ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാൽ ഈ ഉറപ്പിൽ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചര്‍ച്ച വിളിച്ചിരിക്കുന്നത്.
ബെംഗളൂരു: സംസ്‌കാര വിമര്‍ശനവീഥികളിലൂടെ മുക്കാല്‍ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത ധാര്‍മ്മികത, സമഭാവന, പുരോഗമന…
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍…
ഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഡല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ജൂലൈ 21-ന് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി…
ബെംഗളൂരു: മനുഷ്യൻ മനുഷ്യന്റെ മനസ്സുകളെ തുറന്നിടുകയും വിശാലമായ ഒരു ലോകത്ത് കടക്കുകയും ചെയ്യുമ്പോഴാണ് മാനവികത സംഭവിക്കുന്നതെന്ന് നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ്…
തിരുവനന്തപുരം: പൂജാ അവധിക്ക് തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോർത്ത് - സാന്ത്രാഗാച്ചി - തിരുവനന്തപുരം…
ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നോര്‍ക്ക ബോധവല്‍ക്കരണ പരിപാടിയെ തുടര്‍ന്ന് സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ…