കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആകാശ ചിത്രം ഡ്രോണ്‍ ഉപയോഗിച്ച് പകർത്തി ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രമുഖ വ്ളോഗർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ഏടച്ചേരി സ്വദേശി അർജുൻ സാബ്.എസ്(24) എന്നയാള്‍ക്കെതിരെ ബുധനാഴ്ചയാണ് പോലീസ് കേസ് രജിസറ്റർ ചെയ്തത്.
ഇയാള്‍ വീഡിയോ പങ്കുവച്ചത് മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്. ഇത്തരത്തില്‍ കൊച്ചി വിമാനത്താവളത്തിൻ്റെ ആകാശ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‌ത ഇൻസ്റ്റാഗ്രാം പേജിനെക്കുറിച്ച് വിവരം ലഭിച്ചത് അടുത്തിടെയാണെന്നാണ് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചത്.
സംഭവം സത്യമാണെന്ന് കണ്ടെത്തിയത് ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്. ഇതേത്തുടർന്ന് എയർപോർട്ട് അധികൃതർ ആർക്കെങ്കിലും ഡ്രോണ്‍ പറത്താൻ അനുമതി നല്‍കിയിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പോലീസിന് ലഭിച്ച മറുപടി. കൊച്ചി വിമാനത്താവളം ഡ്രോണുകളുടെ നിരോധിത മേഖലയാണ്.
ഇൻസ്റ്റഗ്രാം ഐ ഡി ട്രാക്ക് ചെയ്ത പോലീസ്, ഇയാളെ ചോദ്യം ചെയ്യുകയും, ഡ്രോണ്‍ പറത്തിയത് അനുമതിയില്ലാതെയാണെന്ന് അർജുൻ പോലീസിനോട് സമ്മതിക്കുകയുമായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകർത്തിയത് ഓഗസ്റ്റ് 26നാണ്. ഇയാള്‍ക്കെതിരെ കേസെടുക്കുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
TAGS : KOCHI AIRPORT | DROWN
SUMMARY : Drone captures scenes of Kochi airport; Police registered a case against the vlogger
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…