ബെംഗളൂരു: ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. ഡൽഹിയിലെ ചാണക്യപുരി ഡിപ്ലോമാറ്റിക് എൻക്ലേവ് ഏരിയയിലാണ് പുതിയ കർണാടക ഭവൻ കെട്ടിടമായ കാവേരി നിർമിച്ചിട്ടുള്ളത്. 140 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതിക്ക് 2019ലാണ് അംഗീകാരം ലഭിച്ചത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച 50 വർഷം പഴക്കമുള്ള കർണാടക ഭവൻ കെട്ടിടത്തിന് പകരമായാണ് പുതിയ കെട്ടിടം വരുന്നത്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, ശോഭ കരന്ദ്‌ലാജെ, വി സോമണ്ണ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കാവേരി കെട്ടിടത്തിൽ സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റ് വിവിഐപികൾ എന്നിവർക്കുള്ള പ്രത്യേക സ്യൂട്ടുകൾ ഉൾപെടുത്തിയിട്ടുണ്ട്.
TAGS: KARNATAKA BHAVAN
SUMMARY: Karnataka bhavan in Delhi to be inaugurated on april 2
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…