ബെംഗളൂരു: തഗ് ലൈഫ് സിനിമ കര്‍ണാടകയില്‍ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് കമല്‍ഹാസന്‍. രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് കമല്‍ഹാസന് വേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് ചെന്നൈയില്‍ വച്ച് കന്നട തമിഴില്‍ നിന്നുണ്ടായതാണെന്ന് കമല്‍ പറഞ്ഞിരുന്നു.
ഈ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന് മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും കമല്‍ഹാസന്‍ നിലപാടെടുത്തു. ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫിന്റെ ആഗോള റിലീസ്. കമലിന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വളച്ചൊടിച്ചതാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
TAGS : KAMAL HASSAN
SUMMARY : Kamal Haasan moves Karnataka High Court seeking lifting of ban on Thug Life
ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നൂറ്റാണ്ടുകൾ…
കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ- വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ്…
ബെംഗളൂരു: സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ബെംഗളൂരു കബ്ബന്‍ റോഡിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ വിപുലമായ പരിപാടികളോടെ…
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…