ബെംഗളൂരു: ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ബിബിഎംപി, കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നോട്ടീസ് അയച്ചു. നഗരത്തിലെ വിവിധ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എൻജിടിയുടെ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മലിനജല സംസ്കരണ പ്ലാൻ്റുകൾ (എസ്ടിപി) തടാകത്തിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതാണ് ഇതിനു കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭട്ടരഹള്ളി, മൂന്നേനക്കോളല, ചേലേകെരെ, ഇബ്ലൂർ തടാകങ്ങളിലാണ് ഏറ്റവുമധികം മത്സ്യങ്ങൾ ചത്തത്.
കോതനൂർ, കുന്ദലഹള്ളി, ഭട്ടരഹള്ളി തടാകങ്ങളിൽ 2023ൽ മാത്രം 15 ജലസ്രോതസ്സുകളിലായി 20 തവണ മത്സ്യങ്ങൾ ചത്തൊടുങ്ങിയിരുന്നു. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതും ഷെഡ്യൂൾ ചെയ്ത നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതും സംബന്ധിച്ച പിഴവാണ് ഇതിനു കാരണമെന്ന് എൻജിടി ചൂണ്ടിക്കാട്ടി.
ബിബിഎംപിയെ കൂടാതെ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അർബൻ ഡെപ്യൂട്ടി കമ്മീഷണർ, ബെംഗളൂരു ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കും എൻജിടി നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം എൻജിടിയുടെ ദക്ഷിണ മേഖലാ ബെഞ്ചിലേക്ക് മാറ്റി. കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും.
ആലപ്പുഴ: മാവേലിക്കര വിഎസ്‌എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല്…
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചു. പ്രതികളായ മുഹമ്മദ്…
തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ…
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…