ബെംഗളൂരു: തടാകങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ (എൻജിടി). വിഭൂതിപുര, ദൊഡ്ഡനെകുണ്ഡി തടാകങ്ങളിൽ മലിനീകരണം വർധിച്ചതായി ലോകായുക്തയുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
വിഭൂതിപുര തടാകത്തിൽ, പ്രവേശന കവാടവും, വേലിയും നശിപ്പിച്ചതായും, മലിനജലം ഒഴുക്കിവിടുന്നതും വർധിച്ചിട്ടുണ്ട്. മഴക്കാലത്ത് പോലും തടാകത്തിലെ ജലനിരപ്പ് ഉയരുന്നില്ല. ദൊഡ്ഡനെകുണ്ഡി തടാകവും സമാനമായ പ്രശ്നങ്ങൾ നേരിടുന്നതായി ലോകായുക്ത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബിബിഎംപി ചീഫ് കമ്മീഷണർ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് ചെയർമാൻ, കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗങ്ങൾ സെക്രട്ടറിമാർ, ബെംഗളൂരു ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) എന്നിവർക്കാണ് സംഭവത്തിൽ നോട്ടീസ് നൽകിയിരിക്കുന്നത്. നവംബർ അഞ്ചിന് മുമ്പായി സംഭവത്തിൽ വിശദമായി റിപ്പോർട്ട് സമർപ്പിക്കാനും നോട്ടീസിൽ എൻജിടി ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: BENGALURU | LAKE POLLUTION
SUMMARY: NGT sents notice to Bbmp on lake pollution issue
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…