ബെംഗളൂരു: കൊല്ലൂരിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ബെല്ലാല ഗ്രാമത്തിലെ നന്ദ്രോളിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചിക്കനക്കാട്ട് സ്വദേശികളായ ധനരാജ് (13), ഛായ (7) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ തടാകത്തിലേക്ക് ചാടിയ അമ്മ ഷീല മഡിവാളയ്ക്ക് (40) ഗുരുതരമായി പരുക്കേറ്റു.
രണ്ട് കുട്ടികളും വാൻഡ്സെ ഹയർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികളായിരുന്നു. ഷീലയുടെ ഭർത്താവ് സതീഷ് മഡിവാള വിജയപുരയിൽ ഹോട്ടൽ ജീവനക്കാരനാണ്. ഇരുവരും കാല് വഴുതി വീണതാണ് എന്ന് പോലീസ് പറഞ്ഞു. ഷീലയെ ചികിത്സയ്ക്കായി കുന്ദാപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കൊല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | DROWN TO DEATH
SUMMARY: Two children drowned to death while bathing
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു : ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…
റോഡ് ഐലണ്ട്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…
ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…