ബെംഗളൂരു: തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. ഹാവേരി ഷിഗ്ഗാവ് താലൂക്കിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രജ്വാൾ ദേവരമണി (15), സനത് ഭൂസറെഡ്ഡി (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച കളിക്കാൻ പുറത്തേക്ക് പോയ കുട്ടികൾ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല.
ഇതേതുടർന്ന് ഇവരുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ ഇവരുടെ വസ്ത്രങ്ങളും ചെരിപ്പുകളും തടാകക്കരയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ തടാകത്തിൽ ഇവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. നീന്താൻ ഇറങ്ങിയ ഇരുവരും മുങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഹുലാഗുർ പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Two boys drown in lake near Shiggaon village
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് അറസ്റ്റ്. പ്രസിഡന്റായിരിക്കെ…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…
ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ രണ്ട് ടോൾ പ്ലാസകളിൽ നിരക്ക് വർധിപ്പിച്ചു. ബെംഗളൂരു റൂറലിലെ ദൊഡ്ഡകരേനഹള്ളി, തുമകുരു ജില്ലയിലെ…
തൊടുപുഴ: ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി…
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്. ഗ്രൂപ്പില്‍ ചേരി തിരിഞ്ഞാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്. വിവാദങ്ങള്‍ക്ക്…