ബെംഗളൂരു: തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു. ഹാവേരി ഹനഗൽ താലൂക്കിലെ ചിക്കമാൻഷി ഹൊസൂർ ഗ്രാമത്തിലെ ചൊവ്വാഴ്ചയാണ് സംഭവം. മാലതേഷ് കുറുബർ (19), ബസവരാജ് (38) എന്നിവരാണ് മരിച്ചത്. തടാകത്തിൽ നീന്തുന്നതിനിടെ മാലതേഷ് അബദ്ധത്തിൽ ആഴത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഇത് കണ്ട ബസവരാജ് സുഹൃത്തിനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്‌സും എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ഹനഗൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | DROWNED TO DEATH
SUMMARY: Two drown in lake in Haveri
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…