തടാകത്തിൽ വീണ് സഹോദരങ്ങളെ കാണാതായി

ബെംഗളൂരു: തടാകത്തിൽ വീണ് സഹോദരങ്ങളെ കാണാതായി. കെംഗേരിയിലാണ് സംഭവം. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരെയാണ് കാണാതായത്. തിങ്കഴാഴ്ച സന്ധ്യയ്ക്ക് 6 മണിയോടെയാണ് കുട്ടികളെ കാണാതായത്. ഇവർ തടാകത്തിൽ വെള്ളം എടുക്കാൻ പോയതാണെന്നാണ് വിവരം.

ആദ്യം ലക്ഷ്മിയാണ് തടാകത്തിലേക്ക് വീണത്. സഹോദരി വെള്ളത്തിൽ മുങ്ങിത്താണതോടെ പെൺകുട്ടിയെ രക്ഷിക്കാനാണ് ശ്രീനിവാസ് വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. എന്നാൽ രണ്ട് പേരും വെള്ളത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. കുട്ടികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്ത് പെയ്യുന്ന കനത്ത മഴ തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മഴ കനത്തതോടെ കെംഗേരി മെയിൻ റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ കുറഞ്ഞാൽ കുട്ടികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.

TAGS: BENGALURU | DROWNED
SUMMARY: Siblings missing after drowned in lake

Savre Digital

Recent Posts

വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

54 minutes ago

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; കെഎസ്‌ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന്‌ കണ്ടക്ടറെ പിരിച്ചുവിട്ട്‌ കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…

2 hours ago

ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…

3 hours ago

ഇനി ഓര്‍മ്മ, ശ്രീനിവാസന് കണ്ണീരോടെ വിട നല്‍കി കേരളം

കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…

3 hours ago

ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വെടിവെപ്പ്; 10 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന ന​ഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി…

3 hours ago

ധർമസ്ഥല കേസ്: ജീവനു ഭീഷണിയെന്നു ചിന്നയ്യയുടെ പരാതി

ബെംഗളൂരു:  ഏറെ വിവാദമായ ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല കേ​​​​​സി​​​​​ൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ചി​​​​​ന്ന​​​​​യ്യ ജീ​​​​​വ​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​ണി​​​​ച്ചു പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി…

5 hours ago