Categories: KARNATAKATOP NEWS

തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടി ഹർജിയിൽ വാദം ഇന്ന്

ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ അമ്മയാണ് ഭവാനി.

ഇക്കഴിഞ്ഞ ജൂലൈയിൽ, എസ്ഐടി സമർപ്പിച്ച സ്‌പെഷ്യൽ പെറ്റീഷൻ പരിശോധിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയും, ഭവാനി രേവണ്ണയോട് പ്രതികരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.

പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നതാണ് ഭവാനി രേവണ്ണക്കെതിരായ കേസ്. തട്ടിക്കൊണ്ടു പോകാൻ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തി എന്ന മൊഴി അതിജീവിത എസ്ഐടിക്ക് നൽകിയിരുന്നു. കേസിൽ കർണാടക ഹൈക്കോടതി ഭവാനിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. മൈസൂരു, ഹാസൻ ജില്ലകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഉപാധികളോടെയാണ് ഹൈക്കോടതി ഭവാനിക്ക് ജാമ്യം അനുവദിച്ചിരുന്നത്. പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഭവാനി രേവണ്ണ മറുപടി നൽകിയിട്ടുണ്ടെന്നും അതിനാൽ അന്വേഷണത്തോട് സഹകരിക്കില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

TAGS: KARNATAKA | BHAVANI REVANNA
SUMMARY: SC to hear plea of SIT on cancellation of Bhavani Revanna

Savre Digital

Recent Posts

എടിഎം കവർച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച…

13 minutes ago

ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ…

31 minutes ago

മൈസൂരു ദസറ; ആനകൾക്ക് വൻവരവേൽപ്പ്, തൂക്കത്തില്‍ ഒന്നാമന്‍ ഭീമ

ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…

57 minutes ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു…

1 hour ago

കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു

ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍…

2 hours ago

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.…

2 hours ago