ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടിപോയ കേസിൽ ഭവാനി രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഭവാനി രേവണ്ണ എസ്ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്. കോടതിയുടെ നിർദേശപ്രകാരം സിഐഡി ഓഫിസിലെത്തിയ ഭവാനി രേവണ്ണയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു.
തട്ടിക്കൊണ്ടുപോകല്‍ കേസിൽ ഭവാനി രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് പരിഗണിച്ചത്. അടുത്ത വെള്ളിയാഴ്‌ച വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകുകയും അന്വേഷണത്തില്‍ പൂർണമായി സഹകരിക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കൂടാതെ കെആർ നഗർ താലൂക്കിലേക്കും ഹാസൻ ജില്ലയിലേക്കും ഭവാനിക്ക് പോകാൻ സാധിക്കില്ല. ഭവാനി രേവണ്ണയെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ചോദ്യം ചെയ്യലിന്‍റെ പേരിൽ ഭവാനി രേവണ്ണയെ വൈകിട്ട് അഞ്ചിനു ശേഷം കസ്റ്റഡിയില്‍ വയ്‌ക്കാന്‍ പാടില്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
TAGS:KARNATAKA, POLITICS
KEYWORDS: Bhavani revanna appears before sit team
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…