ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണക്കെതിരെ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).
മെയ് 31ന് ബെംഗളൂരു മജിസ്ട്രേട്ട് കോടതി ഭവാനിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിന് തിരച്ചിൽ വ്യാപകമാക്കിയത്. മൈസൂരു കെആർ നഗർ സ്വദേശിനിയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെ ഗൂഢാലോചനയിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കൊപ്പം ഭവാനിയും മുഖ്യപങ്കു വഹിച്ചിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ ഭവാനിയെ ചോദ്യംചെയ്യാൻ എസ്ഐടി വിളിപ്പിച്ചെങ്കിലും ഇവർ ഹാജർ ആയിരുന്നില്ല. അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് ഭവാനി ഒളിവിൽ പോയിരിക്കുന്നത്. ഇതേ കേസിൽ അറസ്റ്റിലായ എച്ച്.ഡി. രേവണ്ണ നിലവിൽ ജാമ്യത്തിലാണ്
പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഭവാനിയെ ചോദ്യം ചെയ്യാൻ എസ്ഐടി സംഘം തീരുമാനിച്ചത്. എന്നാൽ ഒന്നിലധികം തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഭവാനിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എച്ച്. ഡി. രേവണ്ണയെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.
KEYWORDS: SIT team conducts deep investigation to find bhavani revanna
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…
തിരുവനന്തപുരം: വയോസേവന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്കാരം.…