തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കിലൂടെയാണ് തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഒറ്റനോട്ടത്തിൽ ഒരു സാധാരണ ചിത്രമായേ തോന്നൂ. എന്നാൽ വാട്ട്‌സ്ആപ്പിലേക്കെത്തിയ ആ ചിത്രത്തിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങള്‍ ആ ചിത്രം തുറക്കുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. ഒരിക്കലും അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.’- കേരള പോലീസ് ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ വാട്ട്സ്ആപ്പ് സെറ്റിങ്‌സില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കുക. ഫോണിന്റെ സോഫ്റ്റ്‍വെയറും ആന്റിവൈറസും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണമെന്ന നിർദേശവും പോലീസ് നൽകുന്നു. അഥവാ നിങ്ങള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ എത്രയും വേഗം 1930 ല്‍ വിവരം അറിയിക്കുക.
<br>
TAGS : KERALA POLICE | CYBER FRAUD
SUMMARY : If you open a photo on WhatsApp, the phone will be hacked; Kerala Police warned against fraud
തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന…
ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…
ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…
ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…