ബെംഗളൂരു: ബെംഗളൂരു ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായതണലിന്റെ പ്രഥമ ഫിസിയോ തെറാപ്പി കേന്ദ്രം ബനശങ്കരി മലബാര്‍ ഗ്രാന്‍ഡ്മാ ഡെസ്റ്റിറ്റിയുട്ട് ഹോമില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് കര്‍ണാടക റീജിനല്‍ ഹെഡ് ഫില്‍സര്‍ ബാബു നിര്‍വഹിച്ചു തണലിന്റെ ബെംഗളൂരുവിലെ അഞ്ചാമത്തെ ഡയാലിസിസ് കേന്ദ്രം ബാംഗ്ലൂര്‍ സൗത്ത് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ജഗലാസര്‍ ഐ പി എസും
മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ് എന്‍. എ മുഹമ്മദും ചേര്‍ന്ന് നിര്‍വഹിച്ചു.
ഏഴ് ഡയാലിസിസ് മെഷീനുകളാണ് നിലവില്‍ സെന്ററില്‍ ഉപയോഗത്തില്‍ ഉള്ളത്. ജിന്‍ഡാല്‍ അലുമിനിയം ലിമിറ്റഡും ഫിസ ഡെവലപ്പേ ഴ്സും ചേര്‍ന്നാണ് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്തത്. ബെംഗളൂരുവിലെ വിവിധ കോര്‍പ്പറേറ്റ് കമ്പനി പ്രതിനിധികളും, സന്നദ്ധ സംഘടന ഭാരവാഹികളും
തണല്‍ ബെംഗളൂരുവില്‍ നടത്തിവരുന്ന വിവിധ പദ്ധതികളുടെ ബെംഗളൂരു ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ വിശദീകരിച്ചു. നിര്‍ധനര്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്ന അഞ്ചു ഡയാലിസിസ് സെന്ററുകള്‍, പ്രാഥമിക ശുശ്രുഷ നല്‍കുന്ന മാറത്തഹള്ളിയിലെ ഹെല്‍ത്ത് സെന്റര്‍ ചേരി പ്രദേശത്തെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നല്‍കിവരുന്ന മൈക്രോ ലേര്‍ണിങ് സെന്റര്‍, പട്ടിണി നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തില്‍ തെരുവോരങ്ങളില്‍ വസിക്കുന്നവര്‍ക്ക് ദിവസവും മൂവ്വായിരത്തില്‍ അധികം ഒരു നേരത്തെ ഭക്ഷണ വിതരണം ചെയ്യുന്ന മലബാര്‍ ഗോള്‍ഡിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഹങ്കര്‍ ഫ്രീ വേള്‍ഡ് പദ്ധതി, നിര്‍ധനര്‍ക്ക് തീര്‍ത്തും സൗജന്യമായി സര്‍വീസ് നല്‍കുന്ന രണ്ടു ഐ. സി യൂ ആംബുലന്‍സുകള്‍ , തെരുവില്‍ വസിക്കുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗ്രാന്‍ഡ്മാ ഡെസ്റ്റിറ്റിയുട്ട് ഹോം തുടങ്ങിയ പദ്ധതികളാണ് ബെംഗളൂരുവില്‍ തണല്‍ നടത്തി വരുന്നത്.തണല്‍ ഫാര്‍മസി, തണല്‍ ലബോറട്ടറി തുടങ്ങിയ പദ്ധതികള്‍ സമീപ ഭാവിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
തണല്‍ ബെംഗളൂരു ചാപ്റ്റര്‍ സെക്രട്ടറി കെ.എച്ച് ഫാറൂഖ് സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു. തണല്‍ റിഹാബിലറ്റേഷന്‍ ദേശിയ കോ ഓര്‍ഡിനേറ്റര്‍ ശുഐബ്, മലബാര്‍ ഗ്രാന്‍ഡ്മാ ഹോം സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ രമ്യ, സുമനഹള്ളി ലിപ്രസി സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ടോമി ആലതമര, ഡയറക്ടര്‍ ഡോ. കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി എച്ച് സഹീര്‍, സാജിദ് നവാസ്, ഷാഹിന എന്നിവര്‍ നേതൃത്വം നല്‍കി.
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…