തിരുവനന്തപുരം: കേരളത്തിലെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്.
31 സീറ്റുകളില്‍ 17 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫ് 11 സീറ്റുകളിലും ബി.ജെ.പി മൂന്നുസീറ്റുകളിലും വിജയിച്ചു. എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി.
പാലക്കാട് തച്ചമ്പാറയിലാണ് എല്‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. സിപിഐ സ്ഥാനാർഥി രാജിവെച്ച് ബിജെപിയില്‍ ചേർന്ന സാഹചര്യത്തിലായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പുണ്ടായത്. ഇവിടെ സിപിഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. പത്തിയൂരിലും കോണ്‍ഗ്രസിന് അട്ടിമറി ജയമുണ്ടായി.
കൊല്ലം ഏഴൂർ പഞ്ചായത്ത് വാർഡ് 17, പാലക്കാട് കൊടുവായൂർ പഞ്ചായത്ത് വാർഡ് 13 എന്നിവ എല്‍ഡിഎഫ് നിലനിർത്തി. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് വാർഡ് 3, കൊല്ലം തേവലക്കര പഞ്ചായത്ത് വാർഡ് 12, കൊല്ലം കുന്നത്തൂർ പഞ്ചായത്ത് വാർഡ് 5 എന്നിവ എല്‍ഡിഎഫ് പിടിച്ചെടുത്തു.
കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് വാർഡ് 18, ഈരാറ്റുപേട്ട നഗരസഭ കുഴിവേലി വാർഡ്, തൃശൂർ ചൊവ്വന്നൂർ പഞ്ചായത്ത് വാർഡ് 3, പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് വാർഡ് 9, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ തുടങ്ങിയ വാർഡുകള്‍ യുഡിഎഫ് നിലനിർത്തി.
തൃശൂർ നാട്ടിക പഞ്ചായത്ത് വാർഡ് 9, ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡ്, പാലക്കാട് തച്ചമ്പാറ പഞ്ചായത്ത് കോഴിയോട് വാർഡ്, ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് വാർഡ് 12, കൊല്ലം ചടയമംഗലം പഞ്ചായത്ത് വാർഡ് 5, കൊല്ലം തേവലക്കര പഞ്ചായത്ത് വാർഡ് 22 എന്നിവ യുഡിഎഫ് പിടിച്ചെടുത്തു.
തൃശൂർ കൊടുങ്ങല്ലൂർ നഗരസഭ വാർഡ് 41, തിരുവനന്തപുരം വെള്ളറട പഞ്ചായത്ത് കരിക്കാമൻകോട് വാർഡ് എന്നിവ ബിജെപി നിലനിർത്തി. മഞ്ചേരി നഗരസഭ കരുവമ്ബ്രം ഡിവിഷൻ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡ് സിപിഎമ്മില്‍ നിന്ന് മുസ്ലീം ലീഗ് തിരിച്ചുപിടിച്ചു.
ആലംകോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സിറ്റിങ് സീറ്റിലാണ് എൽ.ഡി. എഫ് സ്ഥാനാർഥി അബ്‌ദുറഹ്മാൻ വിജയിച്ചത്. കണ്ണൂരില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എല്‍ഡിഎഫ് നിലനിർത്തി.
TAGS : BY ELECTION
SUMMARY : Local by-elections: LDF lost power in three panchayats
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…