Categories: KARNATAKATOP NEWS

തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

ബെംഗളൂരു: ജൂലൈ 12 മുതൽ 31 വരെ തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 1 ടിഎംസി (11,500 ക്യുസെക്സ്) ജലം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) കർണാടക സംസ്ഥാനത്തോട് ശുപാർശ ചെയ്‌തു. വ്യാഴാഴ്ച ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ജൂലൈ 25 വരെ കാത്തിരിക്കണമെന്നാണ് സംസ്ഥാന ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സംഘം യോഗത്തിൽ അറിയിച്ചത്. കാവേരിയിലെ 4 ജലസംഭരണികൾ നീരൊഴുക്കിന്‍റെ അഭാവത്തിൽ പ്രതിസന്ധിയിലാണെന്നും സംഘം ചൂണ്ടിക്കാട്ടി. ജൂൺ 1 മുതൽ ജൂലൈ 9 വരെ കർണാടകയിലെ നാല് റിസർവോയറുകളിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് 41.651 ടിഎംസി ആണ്.

കർണാടകയിലെ കെആർഎസും കബനിയും ഉൾപ്പെടെ നാല് റിസർവോയറുകളിലെ ജലത്തിന്റെ ഒഴുക്ക് കമ്മി 28.71 ശതമാനം ആണെന്നും വിദഗ്‌ധര്‍ പറഞ്ഞു. നിലവിൽ 58.66 ടിഎംസി ജലമാണ് കാവേരി ജലസംഭരണികളിലുള്ളത്. മേട്ടൂരിൽ നിന്ന് 4.905 ടിഎംസി വെള്ളവും ഭവാനിയിൽ നിന്ന് 0.618 ടിഎംസി വെള്ളവും (ആകെ 5.542 ടിഎംസി) നദിയിലേക്ക് തുറന്നുവിട്ടു. കൂടാതെ 24.705 ടിഎംസി ജലം തമിഴ്‌നാടിന്‍റെ മൂന്ന് സംഭരണികളിലാണ്.

TAGS: KARNATAKA | CAUVERY WATER
SUMMARY: Cauvery panel directs Karnataka to release 1 TMC of water to TN every day

Savre Digital

Recent Posts

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…

8 minutes ago

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

45 minutes ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

2 hours ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

3 hours ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

3 hours ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

3 hours ago