ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ചൈതന്യ, വിഷ്ണു എന്നിവരാണ് ചികിത്സയിലുള്ളത്. ആകെ ഏഴു വിദ്യാർഥികളാണ് കാറിൽ യാത്ര ചെയ്തിരുന്നത് പോലീസ് അറിയിച്ചു. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു
ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയിലാണ് അപകടം. ചെന്നെെയില്‍ നിന്നും 65 കി.മീ അകലെമാത്രമാണ് അപകടം നടന്നസ്ഥലം. ചെന്നൈ എസ്ആര്‍എം കോളേജിലെ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ആന്ധ്രപ്രദേശില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : ACCIDENT | TAMILNADU
SUMMARY : Accident involving car and truck in Tamil Nadu; A tragic end for five students
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…
ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം. പുതിയ ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സ്കൂൾ…
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും പോലീസ് രക്ഷപ്പെടുത്തി.…
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പരിശീലന നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന…
കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നല്‍കി സെൻസർ ബോർഡ്.…
പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ…