ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് എംഎൽഎയുമായ ഇ വി കെ എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 11നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായി ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയിലായിരുന്നു ഇളങ്കോവൻ.
മകന്‍ തിരുമകൻ ഇവേരയുടെ നിര്യാണത്തെത്തുടർന്ന് 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് എംഎൽഎയായത്. ദ്രാവിഡ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി. രാമസ്വാമിയുടെ സഹോദരൻ കൃഷ്ണസ്വാമിയുടെ ചെറുമകനാണ്.
2004-2009 വരെ ഗോപിചെട്ടിപ്പാളയത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നു. മൻമോഹൻ സിങ് സർക്കാരിൽ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയായിരുന്നു. തമിഴ്നാട് കോൺഗ്രസിന്റെ ഏറ്റവും ശക്തനായ പ്രവർത്തകനായിരുന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഡിഎംകെയുടെ എ. ഗണേഷമൂർത്തിയോട് ഈറോഡ് സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ തേനിയിൽ ഒ. പനീർസെൽവത്തിന്റെ മകൻ ഒ.പി. രവീന്ദ്ര കുമാറിനോടും തോൽക്കുകയായിരുന്നു.
<BR>
TAGS : EVKS ELANGOVAN | CONGRESS
SUMMARY : Former Tamil Nadu Congress president EVKS Ilangovan passes away
കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…