തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിറകെ പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ അന്‍വറിന് പുതിയ കസേര അനുവദിക്കും. അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം. ഭരണപക്ഷത്ത് നിന്ന് മാറിയതിന് പിന്നാലെ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. പ്രത്യേക ബ്ലോക്ക് അനുവദിച്ചില്ലെങ്കിൽ തറയിലിരിക്കുമെന്നായിരുന്നു അൻവർ പറഞ്ഞത്.
അന്‍വറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രത്യേക ബ്ലോക്ക് അനുവദിക്കാത്തതിനാല്‍ അന്‍വര്‍ ഇന്നലെ നിയമസഭയില്‍ എത്തിയിരുന്നില്ല. തുടർന്ന് സഭയിൽ പ്രത്യേക ഇരിപ്പിടം നൽകണമെന്ന് ആവശ്യപ്പെട്ട് അൻവർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇന്ന് അൻവർ നിയമസഭയിലെത്തും. സിപിഎമ്മുമായി തെറ്റിപിരിഞ്ഞശേഷം ആദ്യമായാണ് അൻവർ നിയമസഭയിലെത്തുന്നത്.
<BR>
TAGS : PV ANVAR MLA
SUMMARY : PV Anwar MLA has been allotted a separate block in the assembly
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…