കൊച്ചി: കൊച്ചി സ്‌റ്റേഡിയത്തില്‍ ഗ്യാലറിയില്‍ നിന്നും വീണ് പരുക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ നില ആശ്വാസകരമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കൊച്ചി റെനെ മെഡിസിറ്റിയിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സ്‌കാനിങ്ങില്‍ തലച്ചറിന് പരുക്കുണ്ടെന്ന് കണ്ടെത്തി. നട്ടെല്ലിനും ചെറിയ പരുക്കുണ്ട്. ശ്വാസകോശത്തില്‍ പരുക്കും മുറിവുമുള്ളതായും വാരിയെല്ല് ശ്വാസകോശത്തില്‍ കയറി ഉണ്ടായ മുറിവ് വഴി രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരം മുഴുവന്‍ എക്‌സ് റെ എടുത്ത് പരിശോധിച്ചു.കുഴപ്പങ്ങള്‍ കണ്ടില്ല. പ്രധാനമായും നോക്കുന്നത് തലച്ചേറിലേയും ശ്വാസകോശത്തിലേയും പരിക്കുകളാണ്. മുഖത്തെ എല്ലുകളിലും ചെറുതായി പരുക്കുണ്ടായി.
ശസ്ത്രക്രിയയുടെ ആവശ്യമില്ല, നല്ലവണ്ണം ബ്ലീഡിംഗ് ഉണ്ട്. നിരീക്ഷണത്തിലാണിപ്പോള്‍. രക്തസമ്മര്‍ദ്ദം നിരീക്ഷിച്ച് പതിയെ കാര്യങ്ങള്‍ നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിടുക്കപ്പെട്ട് ചെയ്യണ്ട കാര്യങ്ങളല്ല. പെട്ടെന്നുള്ള പരിഹാരം നടപ്പില്ല .ശ്വാസകോശവും തലച്ചേറും പരുക്കിലായതുകൊണ്ട് വളരെ സൂക്ഷമമായി പരിശോധിച്ച് മുന്നോട്ടുപോകണം-ന്യൂറോ സര്‍ജന്‍ മിഷേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഭാഗം ഡോക്ടര്‍മാരും സ്ഥലത്തുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ഡയറക്ടര്‍ കൃഷ്ണനുണ്ണി പറഞ്ഞു
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൃക്കാക്കര എംഎല്‍എ. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു എംഎല്‍എയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയത്. കോണ്‍ഗ്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പപരിപാടിക്കായി എത്തി മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തസന്ധ്യക്കിടെയാണ് അപകടം സംഭവിച്ചതും എംഎല്‍എക്ക് ഗുരുതരമായി പരുക്കേറ്റതും.
<br>
TAGS : UMA THOMAS
SUMMARY : Brain and lung injuries; Uma Thomas under observation by expert doctors
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…