ഇടുക്കി: കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആന സഫാരി കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കമ്പി ലൈനില്‍ പ്രവർത്തിക്കുന്ന കേരള ഫാം സ്‌പൈസസിനോട് ചേർന്നുള്ള ആന സഫാരി കേന്ദ്രത്തിലാണ് സംഭവം. രണ്ടാം പാപ്പാനായ കാസറഗോഡ് നീലേശ്വരം കരിന്തളം വില്ലേജില്‍ കോഴിത്തണ്ടക്കരയില്‍ കുഞ്ഞിപ്പാറ, മേലേകണ്ടി വീട്ടില്‍ ശങ്കരൻ മകൻ ബാലകൃഷ്ണനാണ് (62) മരിച്ചത്.
സഫാരി കഴിഞ്ഞ് തിരികെ കെട്ടുന്നതിനിടെ പിടിയാന പാപ്പാനെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ ബാലകൃഷ്ണനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയെന്നാണ് കേസ്.
TAGS: ELEPHANT| KERALA|
SUMMARY: Papan died when he was trampled by an elephant
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…